Emergency

Articles

ആസ്ത്മ നിയന്ത്രിക്കാം

Posted on May 07, 2024

ആസ്ത്മ നിയന്ത്രിക്കാം 

ബാഹ്യവുംആന്തരികവുമായ പല ഘടകങ്ങളോടുള്ള ശരീരത്തിന്റെഅമിതമായ പ്രതിപ്രവർത്തനം (അലർജി) ശ്വാസനാളികളെ ബാധിക്കുന്നതാണ് ആസ്തമയ്ക്ക് കാരണമാകുന്നത്. ഇതുമൂലം ശ്വാസനാളികളിൽ ചുരുക്കം, നീർക്കെട്ട്, വീക്കം തുടങ്ങിയവ സംഭവിക്കുമ്പോഴാണ് രോഗികൾക്ക് പലവിധത്തിലുള്ള അസ്വസ്ഥതകൾ അനുഭവപ്പെടുന്നത്. ഏതു പ്രായക്കാരിലും സ്ത്രീപുരുഷവ്യത്യാസമില്ലാതെ അനുഭവപ്പെടുന്ന രോഗാവസ്ഥയാണ് ആസ്ത്മ.  എന്നാൽകുട്ടിക്കാലം മുതൽ ആസ്ത്മ അനുഭവപ്പെടുന്നവരിൽകൃത്യമായ നിയന്ത്രണം കൊണ്ടുവന്നില്ലെങ്കിൽ ക്രമേണ ഗുരുതരമാകുന്ന ക്രമേണ ഗുരുതരമാകുന്ന സ്ഥിതിവിശേഷം കണ്ടുവരുന്നുണ്ട്. നിത്യജീവിതത്തിലെ പല കാര്യങ്ങളും ആസ്ത്മാരോഗികളെ ദോഷകരമായി ബാധിക്കുമെന്നതിനാൽ അത്തരക്കാരിൽ തുടർച്ചയായ ശ്രദ്ധയും പരിചരണവും ആസ്ത്മ നിയന്ത്രിക്കുന്നതിനു അത്യന്താപേഷിതമാണ്.

കാലവസ്ഥാവ്യതിയാനം മുതൽ രോഗിയുടെ മാനസികാവസ്ഥയിലെവ്യത്യാസങ്ങൾ പോലും ആസ്തമയുടെ അസ്വസ്ഥതകൾ വർധിപ്പിക്കുന്ന ഘടകങ്ങളാണ്. മാനസീകസമ്മർദ്ദം കൂടുന്ന വേളകളിൽ ആസ്തമാരോഗികളിൽ രോഗത്തിന്റെ അസ്വസ്ഥതകൾ അസ്സഹനീയമാകും വിധം വർധിക്കുന്നതായി സാധാരണകണ്ടുവരുന്നു. ശരീരത്തിലെ ഹോർമോൺ വ്യതിയാനങ്ങൾ പോലും അസ്വസ്ഥതകൾക്ക് കാരണമാകുമെന്നതിനാൽ ആസ്തമാരോഗികളായ സ്ത്രീകളിൽ ഇത്തരം സാഹചര്യങ്ങൾ കൂടുതൽ പ്രശ്നങ്ങൾക്ക് വഴിവയ്ക്കാറുണ്ട്.

 

ലക്ഷണങ്ങൾ 

ശ്വാസതടസ്സം, വിട്ടുമാറാത്ത ചുമ, തുമ്മൽ, തൊണ്ടചൊറിച്ചിൽ, കഫക്കെട്ട്, രാത്രി ഉറക്കത്തിനിടയിൽ കടുത്ത ചുമ അനുഭവപ്പെടുക, ശരീരത്തിലെമറ്റേതെങ്കിലും വിധത്തിലുള്ള അലർജി തുടങ്ങിയവ പ്രധാന ലക്ഷണങ്ങളാണ്. ഇത്തരം ലക്ഷണങ്ങൾ കണ്ടുവരുന്നവരിൽ കൂടുതൽ വ്യക്തത ലഭിക്കുന്നതിനായി എക്സ് റേ, പൾമണറി ഫങ്ഷൻടെസ്റ്റ്‌ മുതലായ പരിശോധനകൾ നടത്താറുണ്ട്. ശ്വാസകോശത്തിന്റെ ചുരുക്കം വ്യക്തമാകുന്നതുൾപ്പെടെ ചികിത്സയ്ക്ക് സഹായകമാകുന്ന കാര്യങ്ങൾ കണ്ടെത്താൻ ഈ പരിശോധനകൾ സഹായിക്കും. മരുന്നുകൾ ഉപയോഗിക്കുന്നതിലൂടെ ശ്വാസനാളിയുടെ ചുരുക്കം ഇല്ലാതാക്കി വികസിക്കുന്നുവെങ്കിൽ അത് ആസ്തമയുടെ ലക്ഷണമാണ്.

 

ഇൻഹേലറുകൾ ഫലപ്രദം

പാർശ്വഫലങ്ങൾകുറഞ്ഞ രീതിയിൽ, എന്നാൽ ഏറ്റ വും ഫലപ്രദമായിആസ്തമ സംബന്ധമായ അസ്വസ്ഥതകൾ കുറച്ചുകൊണ്ടുവരാൻ സഹായകമാകുന്നതാണ് ഇൻഹേലറുകൾ. ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് കൂടുതൽ വ്യാപിക്കാതെ ശ്വാസനാളികളിൽ ആവശ്യമായ അളവിൽ മാത്രം മരുന്നുകൾ എത്തുന്നുവെന്ന്  ഉറപ്പ്വരുത്താൻ ഇവ സഹായിക്കും. അതുകൊണ്ടുതന്നെമറ്റു മരുന്നുകളേക്കാൾ ഫലപ്രദമാണ് ഇൻഹേലർ ചികിത്സാരീതി എന്ന് പറയാം. എന്നാൽ ഇതിനു പകരമായി ഡോക്ടറുടെ നിർദേശമില്ലാതെ നെബുലൈസേഷൻ ചെയ്യുന്നത് വിപരീതഫലത്തിന് കാരണമാകും.  അമിതമായരീതിയിൽ വീടുകളിൽ തന്നെ നെബുലൈസേഷൻ ചെയ്തുകൊണ്ട് മാത്രം ആസ്ത്മ നിയന്ത്രിക്കാൻ ശ്രമിക്കുന്നത് രോഗലക്ഷണങ്ങൾ ഗുരുതരമാകുന്നതിനു ഇടയാക്കും. താൽക്കാലിക ആശ്വാസം നൽകുക എന്നതിനപ്പുറം ശാശ്വതമായ മാറ്റമുണ്ടാക്കുവാൻ ഇത് സഹായിക്കുകയില്ല. അതേസമയംസുരക്ഷിതവും കൂടുതൽ ഫലപ്രദവുമായ ഇൻഹേലറുകൾ ഉപയോഗിക്കുന്നത് കുട്ടികളിലും മുതിർന്നവരിലും ഒരുപോലെ ഗുണം ചെയ്യും.

 

നിയന്ത്രണം പ്രധാനം

ചികിത്സകൃത്യമായി പിന്തുടർന്നുകൊണ്ടും കാരണമാകുന്ന സാഹചര്യങ്ങളെ നിയന്ത്രിച്ചുകൊണ്ടും മാത്രമേ ആസ്ത്‌മയുടെ അസ്വസ്ഥതകൾ ഒഴിവാക്കാൻ സാധിക്കൂ. പൊടിപടലങ്ങൾ, ചില ഗന്ധങ്ങൾ, വളർത്തുമൃഗങ്ങളിൽകണ്ടുവരുന്ന ചെറിയ പ്രാണികൾ, പുക ശ്വസിക്കുന്നത്, കാലാവസ്ഥതുടങ്ങി വിവിധ കാരണങ്ങൾ ആസ്ത്‌മക്ക് കാരണമാകാറുണ്ട്. എന്നാൽ, എല്ലാ രോഗികളിലും ഒരേ കാരണമാകണമെന്നില്ല ആസ്ത്‌മഗുരുതരമാകുന്നതിന് വഴിയൊരുക്കുന്നത്. അതുകൊണ്ടുതന്നെ ഓരോരുത്തരിലും കാരണമാകുന്ന സാഹചര്യങ്ങൾ കണ്ടെത്തിവേണം നിയന്ത്രണങ്ങൾ കൊണ്ടുവരാൻ. ഇത്തരം സാഹചര്യങ്ങൾ നിയന്ത്രിച്ചുകൊണ്ടും കൃത്യമായ രീതിയിൽ ചികിത്സ ഉറപ്പാക്കിയും രോഗം നിയന്ത്രിച്ചുനിർത്താൻ സാധിക്കും.

രോഗികളുടെജീവിത സാഹചര്യം മനസ്സിലാക്കുന്നതിലൂടെയാണ് പലപ്പോഴും അവരിൽ ആസ്ത്‌മ അസ്വസ്ഥതകൾ കൂടുന്നതിനുള്ളകാരണങ്ങൾ കണ്ടെത്താൻ സാധിക്കാറുള്ളത്. നിത്യജീവിതത്തിലെ ചെറിയ കാര്യങ്ങൾ പോലും ശ്രദ്ധിച്ചുകൊണ്ട് രോഗിക്കു തന്നെ ആസ്ത്മയ്ക്ക് കാരണമാകുന്ന ഘടകങ്ങളെ തിരിച്ചറിയാൻ സാധിക്കും. ആസ്ത്മ നിയന്ത്രണവിധേയമാക്കി നിർത്തിയില്ലെങ്കിൽ അത് ക്രമേണ ക്രോണിക്ബസ്ട്രക്റ്റിവ് പൾമണറി ഡിസീസ്, കാർഡിയാക് സംബന്ധമായ ഗുരുതര പ്രശ്‌നങ്ങൾ എന്നിവക്ക് വഴിവെക്കും. ആസ്ത്‌മ രോഗികൾ യാത്രചെയ്യുന്ന സമയങ്ങളിൽ രോഗലക്ഷണങ്ങൾ ഉണ്ടായാൽ ഏറ്റവും വേഗത്തിൽ ആശ്വാസം ലഭിക്കുന്നതിനുള്ള മാർഗങ്ങൾ കൈയിൽ കരുതുന്നത് പ്രയോജനപ്രദമായിരിക്കും.

 

കുട്ടികളിൽ കരുതൽ വേണം

കുട്ടികളിൽആസ്ത്‌മ കണ്ടെത്തിയാൽ ഉടൻനിയന്ത്രണത്തിൽ കൊണ്ടുവന്നില്ലെങ്കിൽ അവരുടെ വളർച്ചയുടെ ഘട്ടങ്ങളിൽ ഇത് ദോഷം ചെയ്യും. ഇൻഹേലറുകൾ പോലുള്ളവ ഉപയോഗിച്ച് കൃത്യമായ ചികിത്സ ലഭ്യമാക്കിയില്ലെങ്കിൽ ആസ്തമയുടെ അസ്വസ്ഥതകൾ വർധിക്കും. ഇത് മൂലം ആത്മവിശ്വാസക്കുറവ്, സമപ്രായക്കാരായ കുട്ടികളുമായി കളികളിൽ ഏർപ്പെടുന്നതിനും മറ്റുള്ളവരുമായി ഇടപെടുന്നതിനും വിമുഖത കാണിക്കുക പഠന കാര്യങ്ങളിൽ പിന്നാക്കംനിൽക്കുക, ശ്വാസതടസ്സം അനുഭവപ്പെടുന്നത് മൂലം ഭക്ഷണം കഴിക്കാതിരിക്കുകതുടങ്ങി കുട്ടികളുടെ ഭാവി നിർണയിക്കുന്ന ആരോഗ്യകരമായഅന്തരീക്ഷം ഇല്ലാതാക്കാൻ ആസ്‌ത്മ കാരണമാകുംപോഷകാഹാരം ലഭിക്കാത്തത് എല്ലാ കാര്യങ്ങളിലും കുട്ടികൾ പിറകോട്ട് പോകാൻ കാരണമാകും. കൃത്യമായ ചികിത്സ ലഭിക്കുകയും കാരണമാകുന്ന സാഹചര്യങ്ങൾ നിയന്ത്രിക്കുകയും ചെയ്തുകൊണ്ട് കുട്ടികളിലെ ആസ്ത്മ വേഗത്തിൽ നിയന്ത്രണ വിധേയമാക്കുവാൻ കഴിയുന്നതാണ്.