- Our Doctors
- Our Specialities
Centres of Excellence
-
Centre for Blood Diseases, BMT & Cancer Immunotherapy
-
Centre for Bone, Joint & Spine
-
Centre for Critical Care Medicine and ECMO Services
-
Centre for Gastrosciences
-
Centre for Heart & Vascular Care
-
Centre for Nephro-Urosciences
-
Centre for Neurosciences
-
Centre for Obstetrics and Gynaecology
-
Centre for Organ Transplantation
Super Speciality
-
Advanced Diagnostic and Interventional Radiology
-
Anesthesiology & Pain Management
-
Clinical Nutrition and Dietetics
-
Dental and Maxillofacial Surgery
-
Dermatology
-
Emergency and Trauma
-
Endocrinology and Metabolic Disease
-
ENT and Head & Neck Surgery
-
Family Medicine
-
General and Laparoscopic Surgery
-
General Medicine
-
Laboratory Medicine
-
- Key Procedures
- Our Hospitals
- International Patient
- Contact us
-
Quick Links
Articles

എൻ്റെ ആരോഗ്യം എൻ്റെ അവകാശം
ഏറ്റവുംഉയർന്ന നിലവാരത്തിലുള്ള ആരോഗ്യം വംശ, മത, രാഷ്ട്രീയ,സാമ്പത്തിക, സാമൂഹിക വ്യത്യാസങ്ങളില്ലാതെ ആസ്വദിക്കാനാവുക എന്നത് ഓരോ വ്യക്തിയുടെയും മൗലികാവകാശമാണ്എന്ന് ലോകാരോഗ്യ സംഘടന അതിൻ്റെ ഭരണഘടനയിലൂടെ പ്രഖ്യാപിച്ചിട്ട് 75 വർഷങ്ങളിലേറെയായി. എങ്കിലും ഇത് പ്രാവർത്തികമാക്കാൻ ലോകരാജ്യങ്ങൾക്ക് സാധിച്ചിട്ടുണ്ടോഎന്നത് സംശയകരമാണ്. എല്ലാ ജനങ്ങൾക്കും ആരോഗ്യത്തിനുള്ള അവകാശംഎന്ന് പറയുമ്പോൾ അർത്ഥമാക്കുന്നത് സാമ്പത്തികബുദ്ധിമുട്ടുകൾ കൂടാതെ എല്ലാവർക്കും ആവശ്യമുള്ള ആരോഗ്യ സേവനങ്ങൾ എപ്പോൾ, എവിടെ ആവശ്യം വരുന്നുണ്ടോ അവിടെ ലഭ്യമാക്കുക എന്നതാണ്.
2024- ലെലോകാരോഗ്യ ദിനത്തിൽ (ഏപ്രിൽ 7) ലോകാരോഗ്യ സംഘടന ഉയർത്തുന്ന പ്രമേയം "എൻ്റെ ആരോഗ്യം എൻ്റെ അവകാശം" എന്നതാണ്, ഇതിൻ്റെ അർത്ഥം അക്രമവും വിവേചനവും ഇല്ലാതെ സ്വന്തം ആരോഗ്യവും ശരീരവും നിയന്ത്രിക്കാൻ എല്ലാവർക്കും അവകാശം ഉണ്ടായിരിക്കണം എന്നതാണ്. ഓരോ വ്യക്തിയും സ്വകാര്യതഅർഹിക്കുന്നു. ഓരോ വ്യക്തിയുടെയും അന്തസ്സ്മാനിയ്ക്കപ്പെടണം. ഒരു വ്യക്തിയുടെ സമ്മതമില്ലാതെപരീക്ഷണാർത്ഥമുള്ളതോ അല്ലാതെയോ ഉള്ള പരിശോധനകളോ ചികിത്സകളോനൽകപ്പെടരുത്. അവിടെയാണ് വ്യക്തികേന്ദ്രീകൃതമായ ചികിത്സയുടെയും പരിചരണത്തിൻ്റേയും പ്രാധാന്യം.
ആളുകൾപാർശ്വവൽക്കരിക്കപ്പെടുമ്പോഴുംവിവേചനം നേരിടേണ്ടി വരുമ്പോഴും അവരുടെ ശാരീരികവും മാനസികവും ആയ ആരോഗ്യം തകരാറിലാകുന്നു. ആരോഗ്യ പരിപാലനത്തിലെ വിവേചനം അസ്വീകാര്യവും വികസനത്തിന് തടസ്സവുമാണ്. മറിച്ച് ആളുകൾക്ക് അവരുടെ സ്വന്തം ആരോഗ്യപരിചരണത്തിൽ സജീവ പങ്കാളികളാകാൻ അവസരംനൽകുമ്പോഴും അവരുടെ മനുഷ്യാവകാശങ്ങൾ മാനിക്കപ്പെടുമ്പോഴും ഫലങ്ങൾ മെച്ചപ്പെടുകയും ആരോഗ്യ സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാവുകയും ചെയ്യുന്നു.
ലോകമെമ്പാടുമുള്ളകോടാനുകോടി ജനങ്ങളുടെ ആരോഗ്യം ഇന്ന് തുലാസ്സിലാണ്. യുദ്ധങ്ങളും, മനുഷ്യ നിർമ്മിത ദുരന്തങ്ങളും, പട്ടിണിയും, രോഗങ്ങളും, മാനസ്സിക സംഘർഷവും മരണവും വിതയ്ക്കുന്നു. അന്തരീക്ഷ മലിനീകരണവും, കാലാവസ്ഥ വ്യതിയാനങ്ങളും ശുദ്ധവായു ശ്വസിക്കാനുള്ള മനുഷ്യൻ്റെ അവകാശത്തെ വരെ എടുത്തുകളയുന്നു. വായുമലിനീകരണം കൊണ്ടു മാത്രം 5 സെക്കൻ്റിൽ ഒരാൾ മരണപ്പെടുന്നു എന്നാണ്ഏകദേശ കണക്ക്, ഇവയെല്ലാം തന്നെ മനുഷ്യന്റെ ആരോഗ്യത്തിൻമേലുള്ള കടന്നുകയറ്റമാണ്.
അനിയന്ത്രിതമായഇന്ധനങ്ങളുടെ ഉപയോഗവും, യുദ്ധങ്ങളും, ഭീകരാക്രമണങ്ങളും ലോകത്താകമാനം നിലനിൽക്കുന്ന ആരോഗ്യപ്രതിസന്ധിയെ കൂടുതൽ വഷളാക്കി കൊണ്ടിരിക്കയാണ്. റഷ്യ - ഉക്രെയ്ൻ യുദ്ധവും ഇസ്രായീൽ - പാലസ്തീൻ യുദ്ധവും സമീപകാല ഉദാഹരണങ്ങൾ മാത്രം. ശുദ്ധവായു ശ്വസിക്കാനുള്ള മനുഷ്യൻ്റെ അവകാശം ഹനിക്കപ്പെടുന്നതിനൊപ്പം, പോഷകാഹാരങ്ങളും, ശുദ്ധജലവും, സുരക്ഷിതമായ പാർപ്പിടവും ആരോഗ്യ പരിചരണവും നിഷേധിക്കപ്പെടുന്നു.
ലോകമെമ്പാടുംഉള്ള രാജ്യങ്ങളുടെ കണക്ക് പരിശോധിക്കുകയാണെങ്കിൽ 140 രാജ്യങ്ങളെങ്കിലും തങ്ങളുടെ ഭരണഘടനയിൽ ആരോഗ്യത്തിനുളള അവകാശം മനുഷ്യാവകാശമായി പരാമർശിക്കുന്നുണ്ട്. എന്നാൽ ഇവയിൽ 4 രാജ്യങ്ങൾ മാത്രമേ ഇവയെ പ്രാവർത്തികമാക്കുന്നതിനുള്ള ധനസഹായം കണ്ടെത്തണം എന്നതിനെക്കുറിച്ച് പ്രതിപാദിക്കുന്നുള്ളൂ.ആരോഗ്യം അവകാശം ആണെന്ന് പറയുമ്പോഴും അതിനെ പ്രാവർത്തികമാക്കാനുള്ള ഇച്ഛാശക്തി മിക്ക രാജ്യങ്ങളും അവിടുത്തെ സർക്കാരുകളും പ്രകടിപ്പിക്കുന്നില്ല എന്ന് ചുരുക്കം.
കോവിഡ്ലോകമെമ്പാടും പടർന്ന് പിടിച്ച് മരണവും നാശവും വിതച്ചപ്പോൾ എല്ലാ രാജ്യങ്ങളിലെയും സർക്കാരുകൾ മുൻകരുതലുകളൊന്നും ഇല്ലാതിരുന്നിട്ടും യുദ്ധകാലാടിസ്ഥാനത്തിൽ പ്രവർത്തനസജ്ജമായതും ചുരുങ്ങിയ സമയം കൊണ്ട് രോഗംചികിത്സിക്കാനും പ്രതിരോധിക്കാനും വൻതോതിലുള്ള പണം ചിലവഴിക്കുന്നത് നമ്മൾകണ്ടതാണ്. യുദ്ധങ്ങളും തീവ്രവാദവും പൊതുജനാരോഗ്യത്തിന് നേരെ ഉയർത്തുന്ന വെല്ലുവിളികളെയുംസർക്കാരുകൾ ഇതേ ഗൗരവത്തോടെ കാണുകയുംചെറുക്കുകയും, പണം ചെലവഴിക്കുകയും വേണം. എങ്കിലേ വ്യക്തികളുടെ ആരോഗ്യത്തിൻ മേലുള്ള അവകാശം സംരക്ഷിക്കപ്പെടുകയുള്ളൂ. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 21 ജീവിക്കാനുള്ള അവകാശവും, വ്യക്തിസ്വാതന്ത്ര്യവും ഉറപ്പു നൽകുന്നു. ആരോഗ്യത്തിനുള്ള അവകാശം ഇതിൽ നിക്ഷിപ്തമാണ്, സംസ്ഥാനങ്ങൾജനങ്ങളുടെ ആരോഗ്യ പരിരക്ഷണം ഉറപ്പുവരുത്തണമെന്നും നമ്മുടെഭരണഘടന അനുശാസിക്കുന്നു.
ആരോഗ്യംഎന്നത് രോഗങ്ങളുടെ അഭാവം മാത്രമല്ല. മറിച്ച് പൂർണമായ ശാരീരികവും,മാനസികവും, സാമൂഹികവുമായ ക്ഷേമത്തിൻ്റെ അവസ്ഥയാണ്. ആയതിനാൽ ആരോഗ്യത്തിനുള്ള അവകാശം കൊണ്ട് അർത്ഥമാക്കുന്നത് ഗുണനിലവാരമുള്ള മരുന്നുകളും, ആശുപത്രികളും ലഭ്യമായിരിക്കുക എന്നത് മാത്രമല്ല. ബഹുമാനം, അന്തസ്സ്, വിവേചന മുക്തമായ സാമീപ്യം, ലിംഗ സമത്വം , പൊതുശുചിത്വം, പാർപ്പിടം,പോഷകാഹാരം, ആരോഗ്യത്തെക്കുറിച്ചുള്ള വിദ്യാഭ്യാസം, ആരോഗ്യപരമായ ജോലി സാഹചര്യങ്ങൾ, ശുദ്ധമായപരിസ്ഥിതി, നീതിന്യായ വ്യവസ്ഥ, യുദ്ധരഹിത സാഹചര്യം, സംഘർഷരഹിതമായ ചുറ്റുപാട്, തീവ്രവാദരഹിത പരിസ്ഥിതി,മലിനീകരണം ഇല്ലാത്ത പരിസ്ഥിതി തുടങ്ങിയ ആരോഗ്യത്തിൻ്റെ സാമൂഹിക ഘടകങ്ങൾ കൂടി ഉറപ്പാക്കുക എന്നതാണ്.
എൻ്റെആരോഗ്യം എൻ്റെ അവകാശമാണെന്ന് നമ്മൾ പറയുമ്പോൾ അവകാശത്തിൻ്റെ കൂടെ ഓരോ വ്യക്തിക്കുംകുറേ ഉത്തരവാദിത്തങ്ങളും ഉണ്ട് എന്നുള്ളത് നമ്മൾ മനസ്സിലാക്കേണ്ടതുണ്ട്. വ്യായാമം ചെയ്യാതെയും ഭക്ഷണം നിയന്ത്രിക്കാതെയും ശാരീരിക ആരോഗ്യത്തിനും മാനസീക ആരോഗ്യത്തിനും ആവശ്യമായ ആത്മനിയന്ത്രണമില്ലാതെയും പ്രവർത്തിക്കുമ്പോൾ എങ്ങനെയാണ് നമുക്ക് ആരോഗ്യത്തിനുള്ള അവകാശത്തെകുറിച്ച് സംസാരിക്കാനാവുക? ആയതിൽ നാമോരോരുത്തരും പോഷകാഹാരങ്ങൾ കഴിക്കുകയും, processed foods ഒഴിവാക്കുകയും ആത്മനിയന്ത്രണത്തോടെ പ്രവർത്തിക്കുകയും ചെയ്തതിന് ശേഷമേ ആരോഗ്യത്തിനുളള അവകാശത്തെ കുറിച്ച് സംസാരിക്കാവൂ. സർക്കാരുകൾ അനാരോഗ്യകരമായ ഭക്ഷണങ്ങളും പാനീയങ്ങളും പ്രോത്സാഹിപ്പിക്കരുത് . പൊതുജനാരോഗ്യ ശൃംഖലകളെ വളർത്തുകയും, സർക്കാർ ആശുപത്രികളെ മികവുറ്റതാക്കി മാറ്റുകയും, സമൂഹത്തിൽ നിലനിൽക്കുന്ന ആരോഗ്യ അസമത്വങ്ങൾ നിർമാർജനം ചെയ്യുകയും വേണം.
എല്ലാരാജ്യങ്ങളും യുദ്ധങ്ങൾക്കെതിരെയും സംഘർഷങ്ങൾക്കെതിരെയും തീവ്രവാദത്തിനെതിരെയും ഒരുപോലെ ശബ്ദമുയർത്തുകയും ഒരുമിച്ച് പ്രവത്തിക്കുകയും വേണം. ആയുധങ്ങളും വെടിക്കോപ്പുകളും വിറ്റ് സമ്പന്നമായ രാജ്യങ്ങൾ ലോക സമാധാനത്തിന് വേണ്ടിപ്രവർത്തിക്കുകയും, ധനസഹായം നൽകുകയും വേണം.
ഓരോവ്യക്തിയും, സമൂഹവും, രാജ്യവും അവരവരുടെ ഉത്തരവാദിത്വങ്ങൾ നിർവ്വഹിക്കുന്നതിലൂടെ മാത്രമേ ജനങ്ങൾക്ക് അവരുടെ ആരോഗ്യത്തിൽമേലുള്ള അവകാശം സ്ഥാപിച്ചെടുക്കാൻ സാധിക്കൂ; അല്ലെങ്കിൽ ഈ അവകാശം ഒരുസ്വപ്നം മാത്രമായിമാറും.
Latest Posts
-
എൻ്റെ ആരോഗ്യം എൻ്റെ അവകാശം Apr 07, 2024
-
ആസ്ത്മ നിയന്ത്രിക്കാം May 07, 2024