Emergency

Blogs

Varicose Veins - Management & Treatment

Posted on Mar 10, 2025

വെരിക്കോസ്വെയിൻ - രോഗനിയന്ത്രണവും ചികിത്സാ മാർഗങ്ങളും 

കാലുകളുടെഉപരിചർമ്മത്തിൽ വളഞ്ഞു വീർത്തു മുഴച്ച നിലയിൽ കാണപ്പെടുന്ന സിരകളാണ് വെരിക്കോസ് വെയിനുകൾ. ശരീരത്തിലെ രക്തചംക്രമണ പ്രക്രിയയിൽ രക്തം പിന്നോട്ട് ഒഴുകുന്നത് തടയുന്ന ഞരമ്പുകൾക്കുള്ളിലെ വാൽവുകൾ ദുർബലമാകുമ്പോഴാണ് സിരകളിൽ ഇങ്ങനെയൊരു രൂപമാറ്റം സംഭവിക്കുന്നത്. 

പ്രധാനകാരണങ്ങൾ 

  1. പാരമ്പര്യം.
  2. പ്രായംകൂടുന്തോറും സിരകൾ ദുർബലമാവുന്നത്.
  3. അമിതവണ്ണമുള്ളവരിൽരക്തചംക്രമണത്തിനു കൂടുതൽ സമ്മർദ്ദം ചെലുത്തേണ്ടിവരുന്നത് 
  4. ദീർഘസമയംനിൽക്കുകയോ ഇരിക്കുകയോ ചെയ്യുന്നത് രക്തം തിരിച്ച് ഒഴുകുന്ന പ്രക്രിയയെ മന്ദഗതിയിലാക്കുന്നു.
  5. സ്ത്രീകളിൽഗർഭാവസ്ഥയിലോ ആർത്തവവിരാമത്തിലോ പ്രായപൂർത്തിയാകുമ്പോഴോ ഹോർമോൺ വ്യതിയാനങ്ങൾ മൂലം ഞരമ്പുകളുടെ ആരോഗ്യംദുർബലമാകുന്നത്.

ചികിത്സ

സാമ്പ്രദായികമാർഗ്ഗങ്ങൾ: 

  1. രക്തയോട്ടംമെച്ചപ്പെടുത്തുന്നതിനുംവീക്കം കുറയ്ക്കുന്നതിനുമുള്ള കംപ്രഷൻ സ്റ്റോക്കിംഗുകൾ.
  2. വീക്കംകുറയ്ക്കുന്നതിനും രക്തയോട്ടം പ്രോത്സാഹിപ്പിക്കുന്നതിനും കാലുകൾ ഉയർത്തി വയ്ക്കുന്നത് സഹായിക്കും.
  3. പതിവായിവ്യായാമത്തിൽ ഏർപ്പെടുന്നത് ഞരമ്പുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് സഹായിക്കും. 
  4. ശരീരഭാരംആരോഗ്യകരമായി നിലനിർത്തുന്നത് സിരകളിലെ സമ്മർദ്ദം കുറയ്ക്കും.

മുറിവുകളില്ലാതെയുള്ളമാർഗ്ഗങ്ങൾ

  1. രോഗബാധിതമായഞരമ്പിലേക്ക് ലായനി കുത്തിവച്ച് അടച്ചു രക്തയോട്ടം വഴിതിരിച്ചുവിടുന്ന സ്ക്ലീറോതെറാപ്പി.
  2. ഞരമ്പ്ലേസർ ഉപയോഗിച്ചു അടയ്ക്കുന്ന ലേസർ തെറാപ്പി (EVLT).
  3. ഞരമ്പിനെറേഡിയോഫ്രീക്വൻസി ഉപയോഗിച്ച് അടയ്ക്കുന്ന റേഡിയോഫ്രീക്വൻസി അബ്ലേഷൻ (RFA).
  4. ഞരമ്പ്പശ ഉപയോഗിച്ച് അടയ്ക്കുന്ന വെനാസീൽ.

ശസ്ത്രക്രിയകൾ

  1. ഞരമ്പ്നീക്കം ചെയ്യൽ
  2. ഞരമ്പ്കെട്ടിവച്ച് രക്തയോട്ടം തടയുന്ന ലിഗേഷൻ.
  3. ചെറിയമുറിവ് വഴി ഞരമ്പ് നീക്കംചെയ്യുന്ന ഫ്ലെബെക്ടമി.

കാലുകളിൽകഠിനമായ വേദന അല്ലെങ്കിൽ നീർവീക്കം, ചർമ്മത്തിൽ തുറന്ന വ്രണങ്ങൾ, ബാധിച്ച ഞരമ്പിൽ നിന്ന് രക്തസ്രാവം, ചർമ്മത്തിന്റെ നിറവ്യത്യാസം, കട്ടികൂടൽ എന്നിവ അനുഭവപ്പെടുകയാണെങ്കിൽ വൈദ്യസഹായം തേടുക.

Dr. Vineeth Rao V

Senior Consultant

General and laparoscopic surgery