24/7 Emergency: +91 93 93 108 108

Help Desk : 0495 7123456

രോഗികൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയിതാണ്; അറിഞ്ഞു കൈകാര്യം ചെയ്യാം ആര്ത്രൈറ്റിസ്.

ഡോ. സമീര് അലി പറവത്ത് (Head -Arthroplasty, Senior Consultant – Bone and Joint Care, Meitra Hospital, Kozhikode)

വാതം എന്ന രോഗം മലയാളികള്‍ക്ക് സുപരിചിതമാണ്. വാതം ഉള്‍പ്പെടെയുള്ള നിരവധി രോഗങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ ആര്‍ത്രൈറ്റിസ് രോഗലക്ഷണങ്ങള്‍ അനുസരിച്ച് നൂറിലേറെ വിഭാഗങ്ങളുണ്ടെങ്കിലും വളരെ കുറച്ച് എണ്ണം മാത്രമേ കാര്യമായ ശ്രദ്ധയില്‍ വന്നിട്ടുള്ളൂ എന്നതാണ് വസ്തുത. സന്ധികളില്‍ നീര്‍ക്കെട്ട് വരുന്നതാണ് ആര്‍ത്രൈറ്റിസിന്റെ പ്രധാനപ്പെട്ട ലക്ഷണവും രോഗാവസ്ഥയും റുമറ്റോയ്ഡ് ആര്‍ത്രൈറ്റിസ്, ഓസ്റ്റിയോ ആര്‍ത്രൈറ്റിസ്, ഗൗട്ട് തുടങ്ങി നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ ഈ ഗണത്തില്‍ വരും രോഗം കലശലാകുന്നതോടെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ നിന്ന് പിന്‍വാങ്ങേണ്ടി വരുന്നതുകൊണ്ട് പതുക്കെപ്പതുക്കെ അധ്വാനം വരുന്ന തൊഴില്‍ മേഖലകളില്‍ നിന്നൊക്കെ ഇത്തരം രോഗങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് പിറകോട്ട് പോകേണ്ടി വരുന്നുണ്ട്.

 

രോഗനിര്‍ണ്ണയം …

റുമാറ്റിക് മസ്‌കുലോസ്‌കെലിറ്റല്‍ ഡിസീസസ് (ആര്‍.എം.ഡി)…

എന്നാണ് വിളിക്കപ്പെടുന്ന ഈ രോഗം അനുഭവിക്കുന്നവര്‍ പലപ്പോഴും നേരിടുന്ന ഒരു വെല്ലുവിളി പാളിപ്പോകുന്ന രോഗനിര്‍ണ്ണയമാണ്.

രോഗത്തിന്റെ ലക്ഷണങ്ങള്‍ തിരിച്ചറിയാന്‍ പ്രയാസമായതുകൊണ്ട് രോഗത്തിന്റെ ആദ്യഘട്ടങ്ങളില്‍ ചികിത്സിക്കാനുള്ള സാധ്യത ഇല്ലാതാകുന്നു. തെറ്റായ രോഗനിര്‍ണ്ണയവും ആവശ്യമായ ചികിത്സ ചെയ്യാതിരിക്കലും കൂടിയാവുന്നതോടെ രോഗികള്‍ ശരിക്കും പ്രയാസത്തിലാകുന്ന സാഹചര്യമാണിപ്പോഴുള്ളത് വാതം യഥാര്‍ത്ഥത്തില്‍ ഒരു രോഗമല്ല, രോഗ ലക്ഷണമണെന്ന അഭിപ്രായമുള്ളവരും ആരോഗ്യരംഗത്തുണ്ട്. മറ്റുരോഗങ്ങളോടൊപ്പം വരാന്‍ സാധ്യതയുള്ള രോഗാവസ്ഥ. അണുബാധയുണ്ടാകുമ്പോള്‍ പനിയുണ്ടാകുന്നതുപോലെയാണ് പലപ്പോഴും ആര്‍ത്രൈറ്റിസ് രോഗങ്ങളുടെയും കാര്യം.

 

ഇടവിട്ടു വരുന്ന വാതത്തെ ഡോക്ടര്‍മാര്‍ എപ്പിസോഡിക് ആര്‍ത്രൈറ്റിസ് എന്നും നിരന്തരമായി അനുഭവപ്പെടുന്ന രോഗാവസ്ഥയെ ക്രോണിക്പഴ്‌സിസ്റ്റന്റ് ആര്‍ത്രൈറ്റിസ് എന്നുമാണ് വിളിക്കുന്നത്.

 

ആര്‍ത്രൈറ്റിസ് കുട്ടികളില്‍…

കുട്ടികളിലും മുതിര്‍ന്നവരിലും ഇന്‍ഫ്‌ളമേറ്ററി ആര്‍ത്രൈറ്റിസ് കാണാറുണ്ട്. 16 വയസ്സിനു താഴെയുള്ള കുട്ടികള്‍ക്കുണ്ടാ കുന്ന രോഗത്തെ ജുവനൈല്‍ ഇഡിയോപതിക് ആര്‍ത്രൈറ്റിസ് എന്നു വിളിക്കുന്നു. തീരെ ചെറിയ കുട്ടികളിലാണെ ങ്കില്‍ പനിയോടു കൂടി തുടങ്ങുന്ന രോഗത്തെ സിസ്റ്റമിക് ഇഡിയോപതിക് ആര്‍ത്രൈറ്റിസ് എന്നും വിളിക്കുന്നു.

പലര്‍ക്കും വിട്ടുമാറാത്ത വേദന, സന്ധികളില്‍ നീര്‍ക്കെട്ട്, തൊലിപ്പുറമെ പാടുകള്‍, ചന്നി, ചുമ എന്നിവ കാണാറുണ്ട്.

നാലില്‍ കൂടുതല്‍ സന്ധികളില്‍ നീര്‍വീക്കം വരുമ്പോള്‍ പോളി ആര്‍ട്ടിക്കുലര്‍ ജുവനൈല്‍ ഇഡിയോപ്പതിക്… ആര്‍ത്രൈറ്റിക്‌സ് എന്നും നാലില്‍ താഴെ സന്ധികളിലാണ് നിര്‍വീക്കമുള്ളതെങ്കില്‍

ഒളിഗോ ആര്‍ട്ടിക്കുലര്‍ ജുവനൈല്‍ ഇഡിയോപ്പതിക് ആര്‍ത്രൈറ്റിക്‌സ് (ജെ.ഐ.എ) എന്നുമാണ് വിഭജിച്ചിട്ടുള്ളത്. ഇതില്‍ റുമറ്റോയ്ഡ് ഘടകം പൊസിറ്റീവായും നെഗറ്റീവായും കാണാറുണ്ട്.

ഈ പോളി ആര്‍ട്ടിക്കുലര്‍ ജുവനൈല്‍ ഇഡിയോപ്പതിക് ആര്‍ത്രൈറ്റിക്‌സിനോട് ഏറെ സാമ്യമുള്ള അവസ്ഥയാണ് റുമറ്റോയ്ഡ് ആര്‍ത്രൈറ്റിസ്. കുട്ടികളിലുണ്ടാകുന്ന മറ്റു ആര്‍ത്രൈറ്റിസുകളെ ഇ.ആര്‍.എ.ജെ.ഐ.എ, സോറിയാറ്റിക് ജെ.ഐ.എ എന്നിങ്ങനെ വീണ്ടും വിഭജിച്ചിട്ടുണ്ട്. സോറിയാറ്റിക് ആര്‍ത്രൈറ്റിസ് കുട്ടികളില്‍ തൊലിപ്പുറമെ രോഗലക്ഷണങ്ങളൊന്നും ഇല്ലാതെയും വരാറുണ്ട്.

 

റുമറ്റോയ്ഡ് ആര്‍ത്രൈറ്റിസ്…

പൊതുവില്‍ രാവിലെ കാലങ്ങളില്‍ ഉണ്ടാവുന്ന നീര്‍ക്കെട്ടുകളും അതുസംബന്ധിച്ചുണ്ടാകുന്ന പിരിമുറുക്കങ്ങളും ഇന്‍ഫ്‌ളമേറ്ററി ആര്‍ത്രൈറ്റിസിന്റെ ഗണത്തില്‍ പെടും. ഈ പിരിമുറക്കവും വേദനയുമൊക്കെ ചിലപ്പോൾ അര മണിക്കൂറോ അതിലധികമോ നീണ്ടു നിന്നേക്കാം ജോലി ചെയ്ത ശേഷവും സന്ധ്യാസമയങ്ങളിലും സന്ധികളില്‍ ഉണ്ടാകുന്ന നീര്‍ക്കെട്ടിനെയാണ് നോണ്‍-ഇന്‍ഫ്‌ളമേറ്ററി ആര്‍ത്രൈറ്റിസ് എന്നു  വിളിക്കുന്നത്. ഇതിനെ സന്ധിവാതമെന്നും വിളിക്കപ്പെടുന്നുണ്ട്.

മുതിര്‍ന്നവരിലുണ്ടാകുന്ന ആര്‍ത്രൈറ്റിസിനെ ഇന്‍ഫ്‌ളമേറ്ററി ആര്‍ത്രൈറ്റിസ് അഥവാ റുമറ്റോയ്ഡ് ആര്‍ത്രൈറ്റിസ് എന്നും നോണ്‍ ഇന്‍ഫ്‌ളമേറ്ററി ആര്‍ത്രൈറ്റിസ് എന്നും വിഭജിച്ചിട്ടുണ്ട്. റുമറ്റോയ്ഡ് ആര്‍ത്രൈറ്റിസ് അഥവാ ആമവാതം സന്ധികളെ മാത്രമല്ല, മറ്റ് അവയവങ്ങളെ കൂടി ബാധിക്കാറുണ്ട്. മണിബന്ധം, കൈമുട്ട്, ചുമല്‍ എന്നീ ഭാഗങ്ങളിലോ ഒരേ പോലെ രണ്ടു സ്ഥലത്തോ നീര്‍ക്കെട്ട് കാണപ്പെടുന്നു.

സ്‌പൊണ്ടേലോ ആര്‍ത്രൈറ്റിസ് പ്രധാനമായും നട്ടെല്ലിനെയാണ് ബാധിക്കുന്നത്. മറ്റു ചെറു സന്ധികളെയും ബാധിക്കാന്‍ സാധ്യതയുള്ള ഈ അസുഖം റുമറ്റോയ്ഡ് ആര്‍ത്രൈറ്റിസില്‍ നിന്ന് വ്യത്യസ്തമാണ്. റുമറ്റോയ്ഡ് ആര്‍ത്രൈറ്റിസില്‍ രണ്ടു ഭാഗത്തുമുള്ള സന്ധികള്‍ക്ക് ഒരേ സമയം നീര്‍വീഴ്ചയുണ്ടാകും. എന്നാല്‍ സ്‌പൊണ്ടേലോ ആര്‍ത്രൈറ്റിസില്‍ ഇടവിട്ട സന്ധികളിലായിരിക്കും നീര്‍വീഴ്ച. യൂറിക് ആസിഡ് ക്രിസ്റ്റല്‍ സന്ധികളില്‍ അടിഞ്ഞുകൂടിയുണ്ടാകുന്ന ക്രിസ്റ്റല്‍ ആര്‍ത്രോപ്പതി ആണ് മറ്റൊരു രോഗാവസ്ഥ. പെട്ടെന്നൊരു ദിവസം ആര്‍ത്രൈറ്റിസ് വരുകയും പനിയും ശരീര വേദനയും അനുഭവപ്പെടുന്ന അവസ്ഥയാണ് സെപ്റ്റിക് ആര്‍ത്രൈറ്റിസ്.

ഓസ്റ്റിയോ ആര്‍ത്രൈറ്റിസ്…

കാല്‍ മുട്ടിലും ഇടുപ്പിലുമൊക്കെ രണ്ടു എല്ലുകള്‍ ചേരുന്നിടത്തുള്ള പടലമുണ്ട് – സൈനോവിയല്‍ മെമ്പ്രെയ്ന്‍-അതില്‍ നിന്നു വരുന്ന ദ്രവരൂപത്തിലുള്ള സൈനോവിയല്‍ ഫ്‌ളൂയിഡ് ആണ് സന്ധികളിലെ ഘര്‍ഷണം കുറയ്ക്കുന്നത്. കൂടാതെ ആര്‍ട്ടിക്കുലര്‍ കാര്‍ട്ടിലെജ് എന്ന ഭാഗവുമുണ്ട്. എല്ലുകള്‍ തമ്മില്‍ കൂട്ടിമുട്ടുന്നതിനെ അത് തടയും. പ്രായം കൂടുന്നതിനനുസരിച്ച് സൈനോവിയല്‍ ഫ്‌ളൂയിഡ് കുറയുകയോ ആര്‍ട്ടിക്കുലര്‍ കാര്‍ട്ടിലെജിലുള്ള ജലാംശം നഷ്ടപ്പെടുകയോ ചെയ്യുമ്പോള്‍ സന്ധികളില്‍ വേദന അനുഭവപ്പെടും. ഇത്തരത്തില്‍ തേയ്മാനം കൊണ്ടുണ്ടാകുന്ന രോഗാവസ്ഥയാണ് ഓസ്റ്റിയോ ആര്‍ത്രൈറ്റിസ്.

 

ചികിത്സാരീതി…

ഡിസീസ് മോഡിഫൈയിംഗ് ആന്റി റുമാറ്റിക് ഡ്രഗ്‌സ് (ഡിമാര്‍ഡ്‌സ്), ബയോളജിക്കല്‍ ഡിമാര്‍ഡ്‌സ്, കൂടാതെ ടാര്‍ഗറ്റഡ് സ്മാള്‍ മൊളിക്യൂള്‍ തെറപി എന്നീ രീതികളാണ് മരുന്നുകള്‍ നിര്‍ദേശിക്കാന്‍ ഡോക്ടര്‍മാര്‍ സ്വീകരിക്കുന്നത് ചികിത്സിച്ചു മാറ്റുന്നതിനു പകരം വേദനകളും അസ്വസ്ഥതകളും കുറച്ചുകൊണ്ട് മാനേജ് ചെയ്യുന്ന രീതിയാണ് ഇപ്പോള്‍ ലഭ്യമായിട്ടുള്ളത്.

 

സന്ധി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ…

പലപ്പോഴും വാത സംബന്ധമായ അസുഖങ്ങള്‍ക്ക് മരുന്നുകളാണ് ചികിത്സ. എന്നാല്‍ ഒരു ഘട്ടത്തില്‍ ഈ രോഗങ്ങള്‍ രോഗിയുടെ മുട്ട്, ഇടുപ്പ്, ചുമല്‍ തുടങ്ങിയ ഭാഗങ്ങള്‍ക്ക് തേയ്മാനം വരുത്തുകയും അസഹനീയമായ വിധത്തില്‍ വേദനയും രൂപവൈകൃതവും വരുത്തുന്ന സാഹചര്യം വന്നാല്‍ പരിഹാരമായി കാണുന്നത് ശസ്ത്രക്രിയ തന്നെയാണ്. അതായത് സന്ധി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ. വളരെയധികം മിഥ്യാധാരണകള്‍ പൊതുജനങ്ങള്‍ക്കിടയിലുണ്ടെങ്കിലും ലോകത്തില്‍ ഏറ്റവും അധികം മികച്ച ഫലങ്ങള്‍ നല്‍കി നടക്കുന്ന ശസ്ത്രക്രിയകളാണ് സന്ധി മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയ. പ്രത്യേകിച്ച് കാല്‍മുട്ട്, ഇടുപ്പ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍. ഇത്തരം ശസ്ത്രക്രിയകളില്‍ സന്ധികളുടെ അഗ്രഭാഗത്തുള്ള കേടുവന്ന തരുണാസ്ഥിയുടെ ഭാഗങ്ങള്‍ നീക്കം ചെയ്യുകയും അത്തരം ഭാഗങ്ങള്‍ ടൈറ്റാനിയം, കൊബാള്‍ക്രോം, ഓക്‌സിനിയം, സെറാമിക് മുതലായ ലോഹസങ്കരങ്ങള്‍ വഴി മാറ്റി വയ്ക്കുകയും ചെയ്യുന്നതാണ് ശസ്ത്രക്രിയയുടെ രീതി. ഒന്നോ രണ്ടോ പതിറ്റാണ്ടു മുമ്പു വരെ ഈ സന്ധിമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകളുടെ ഫലങ്ങള്‍ വളരെ മികച്ചതായിരുന്നു എന്ന് പറയാനാവില്ല. എന്നാല്‍ ആധുനിക കാലഘട്ടത്തില്‍ കംപ്യൂട്ടര്‍ നാവിഗേഷന്‍, റോബോട്ടിക്‌സ് മുതലായ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ നടത്തുന്ന ശസ്ത്രക്രിയകളില്‍ ഏകദേശം 100 ശതമാനവും വിജയസാധ്യതയുള്ള ശസ്ത്രക്രിയകളാണ് നടക്കുന് ശസ്ത്രക്രിയകളില്‍ ഏകദേശം 100 ശതമാനവും വിജയസാധ്യതയുള്ള ശസ്ത്രക്രിയകളാണ് നടക്കുന്നത്.

(കോഴിക്കോട് മേയ്ത്ര ഹോസ്പിറ്റലിലെ കണ്‍സല്‍ട്ടന്റും ജോയിന്റ് റിപ്ലേസ്‌മെന്റ് ആന്റ് ആര്‍ത്രോസ്‌കോപി വിഭാഗം മേധാവിയുമാണ് ലേഖകൻ)

 

Share
Share on whatsapp
Share on facebook
Share on twitter
Share on linkedin

Related Blogs

Visit Our Facility

Our facilities are deployed with highly innovative world-class technology that is capable of transforming healthcare.

Visit Our Doctors

Doctors at Meitra are not only famous for their expertise, but for their friendly and welcoming approach.

Welcome to India

Are you planning to visit Meitra? All the procedures are responsibly taken care of.

Experience the Virtual Care at the Comfort of Your Home.

Download Meitra Hospital App now!