സന്ധിമാറ്റി വയ്ക്കല്‍ ശസ്ത്രക്രിയാ രംഗത്ത് വന്‍കുതിച്ചു ചാട്ടത്തിനാണ് മേയ്ത്ര ഹോസ്പിറ്റല്‍ തുടക്കം കുറിക്കുന്നത്.
ഓരോ വ്യക്തിയുടെയും കാൽമുട്ടിന്റെ ഘടനക്കനുസരിച്ച്, ചുറ്റുമുള്ള പേശികൾക്കും ലിഗമെന്റുകൾക്കും കേടുപാടുകൾ വരാതെ, സസൂക്ഷ്മമായ കൃത്യതയോടെ ഇംപ്ലാന്റുകൾ സ്ഥാപിക്കാൻ ആവുന്ന തരത്തിലാണ് കോറി റിയൽ ഇന്റലിജൻസ് റോബോട്ടിക് സർജറി സിസ്റ്റം രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. ഇതിലൂടെ, സർജറിക്ക് ശേഷമുള്ള വേദന വളരെ അധികം കുറയുകയും, റിക്കവറി അതിവേഗത്തിലാവുകയും, ആശുപത്രിവാസം കുറയുകയും, കാൽമുട്ടിന് കൂടുതൽ സ്വാഭാവികത അനുഭവപ്പെടുകയും ചെയ്യുന്നു. എല്ലാത്തിലുമുപരി, ഇമ്പ്ലാന്റുകൾ ഏറ്റവും നീണ്ടകാലം നിലനിൽക്കുന്നത് കൊണ്ട്, കാലങ്ങളോളം വീണ്ടുമൊരു സർജറിയെകുറിച്ച് ചിന്തിക്കുകയേ വേണ്ട.
മികവിന്റെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മേയ്ത്ര ഹോസ്പിറ്റലിലെ ബോണ്‍ ആന്റ് ജോയിന്റ് കെയര്‍ വിഭാഗത്തിലേക്ക് കോറി-റോബോട്ടിക് ജോയിന്റ് റിപ്ലേസ്മെന്റ് സര്‍ജിക്കല്‍ സിസ്റ്റം കൂടി വന്നു ചേര്‍ന്നതോടെ റോബൊട്ടിക് ശസ്ത്രക്രിയിയിലൂടെ ഇടുപ്പ്, കാല്‍മുട്ട് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ഭാഗികമായോ പൂര്‍ണ്ണമായോ ചെയ്യാന്‍ കഴിയും. സന്ധി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയാ രംഗത്ത് റോബോട്ടിക് ആര്‍ത്രോപ്ലാസ്റ്റി പരിശീലനം നല്കുന്ന ഇന്ത്യയിലെ ആദ്യത്തേതും ഏക ചികിത്സാകേന്ദ്രവുമായി മേയ്ത്ര മാറിക്കഴിഞ്ഞു.
രോഗം കണ്ടെത്തുകയും ചികിത്സ നല്‍കുകയും മാത്രമല്ല ഡോക്ടര്‍മാരുടെ കടമയെന്നും അതോടൊപ്പം മികച്ച ചികിത്സ ഉറപ്പുവരുത്താനുതകുന്ന നൂതന സാങ്കേതിക വിദ്യകള്‍ സ്വായത്തമാക്കുകയും വേണമെന്ന് ബോണ്‍ ആന്റ് ജോയിന്റ് കെയര്‍ വിഭാഗം ചെയര്മാന് ഡോ. ജോര്‍ജ്ജ് എബ്രഹാം പറഞ്ഞു. റോബൊട്ടിന്റെ സഹായത്തോടെയുള്ള ശസ്ത്രക്രിയാ സംവിധാനം വന്നതോടെ കൂടുതല്‍ കൃത്യതയോടെയും ആസൂത്രണത്തോടെയും ശസ്ത്രക്രിയ സാധ്യമായെന്നും അദ്ദേഹം പറഞ്ഞു. രോഗീപരിചരണത്തില്‍ ഒത്തുതീര്‍പ്പുകളില്ലാത്ത സമീപനം സ്വീകരിക്കുന്ന മേയ്ത്ര ഹോസ്പിറ്റല്‍ ലോകോത്തര നിലവാരത്തിലുള്ള ചികിത്സാ സൗകര്യങ്ങള്‍ ജനങ്ങള്‍ക്കു ലഭ്യമാക്കാന്‍ പ്രതിജ്ഞാ ബദ്ധരായിരിക്കുമെന്ന് മേയ്ത്ര ഹോസ്പിറ്റല്‍ ചെയര്മാന് ഫൈസൽ ഇ. കൊട്ടിക്കോളൻ പറഞ്ഞു.
മേയ്ത്രയിലെ സെന്റര്‍ ഓഫ് എക്സലന്‍സ് ഫോര്‍ ബോണ്‍ ആന്റ് ജോയിന്റ് കെയര്‍ വിഭാഗത്തിന് കഴിഞ്ഞ ദിവസം സന്ധി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയാ പരിശീലനം നല്കുന്ന എഫ്.എന്‍.ബി. കോഴ്സുകള്‍ നടത്താന്‍ കോഴിക്കോട് നാഷണല്‍ ബോര്‍ഡ് ഓഫ് എക്സാമിനേഷന്‍സിന്റെ ദേശീയ അംഗീകാരം ലഭിച്ചിരുന്നു. 4.5 ദശലക്ഷം ചതുരശ്ര അടിയില്‍ വ്യാപിച്ചു കിടക്കുന്ന അത്യാധുനിക ചികിത്സാ രംഗത്തെ മികച്ച സാന്നിധ്യമായ മേയ്ത്ര ഹോസ്പിറ്റലില്‍ ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച ക്വാട്ടർണറി കെയർ കേന്ദ്രങ്ങളിൽ ഒന്നാണ്. മേയ്ത്രയിൽ ഹാർട്ട് ആന്റ് വാസ്കുലര്‍ കെയര്‍, ന്യൂറോ സയന്‍സസ്, ബോണ്‍ ആന്റ് ജോയിന്റ് കെയര്‍, ഗാസ്ട്രോ സയന്‍സസ്, റീനല്‍ ഹെല്‍ത്ത്, ബ്ലഡ് ഡിസീസസ് ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റ് ആന്റ് കാന്‍സര്‍ ഇമ്യൂണോതെറാപ്പി എന്നിങ്ങനെ ആറു മികവിന്റെ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 220 കിടക്കകളുള്ള ആശുപത്രിയില്‍ അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ഏഴു ഓപറേഷന് തിയറ്ററുകള്‍, ദക്ഷിണേന്ത്യയിലെ ആദ്യത്തെ റോബൊട്ടിക് ഹൈബ്രിഡ് കാത് ലാബ്, 52 ഐ.സി.യു. ക്യുബിക്കിളുകള്‍, ടെലി ഐ.സി.യു തുടങ്ങിയ സംവിധാനങ്ങള്‍ മേയ്ത്ര ഹോസ്പിറ്റലിനെ വേറിട്ടതാക്കുന്നു.
Read More Article
https://www.asianetnews.com/health/robotic-surgery-at-meitra-hospital-qxb9i9
https://www.newskeraladaily.in/news/Robotic-surgery-unit-for-joint-replacement-at-kozh/
https://www.facebook.com/212212688804281/posts/6851720771520073/?d=n
https://www.facebook.com/155417167835918/posts/4747488718628717/
https://theprint.in/ani-press-releases/meitra-hospital-announces-launch-of-robotic-joint-replacement-surgery/709379/
Meitra Hospital announces launch of Robotic Joint Replacement Surgery
https://in.news.yahoo.com/meitra-hospital-announces-launch-robotic-124824632.html
Meitra Hospital Announces Launch of Robotic Joint Replacement Surgery
Meitra Hospital Announces Launch of Robotic Joint Replacement Surgery
Meitra Hospital Announces Launch of Robotic Joint Replacement Surgery